Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (140.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 04/08/2016
നിയമാനുസൃതമല്ലാത്ത നിക്ഷേപസമാഹരണം തടയാന്‍ "सचेत" എന്ന വെബ്‌സൈറ്റ് ആര്‍. ബി. ഐ. ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ആഗസ്റ്റ് 04, 2016

നിയമാനുസൃതമല്ലാത്ത നിക്ഷേപസമാഹരണം തടയാന്‍ 'सचेत'
എന്ന വെബ്‌സൈറ്റ് ആര്‍. ബി. ഐ. ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു.

'നിയമാനുസൃതമല്ലാത്ത കൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളെ, ഭാവിയില്‍ അവയില്‍ നിന്നും പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുറ്റക്കാര്‍ക്കെതിരെ ത്വരിത നടപടികള്‍ തുടങ്ങുകയും യുക്തിപരമായ തീരുമാനങ്ങളിലൂടെ അവരെ ശിക്ഷിക്കുകയും ചെയ്യേണ്ടത് പരമ പ്രധാന മാണ്. 'സചേത്', നിയന്ത്രകരെ ഈ കൃത്യം നിറവേറ്റാന്‍ സഹായിക്കുമെന്നും സത്യസന്ധമായി ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച വിവര ങ്ങള്‍ പൊതു ജനങ്ങള്‍ക്ക് യഥാസമയം നല്‍കി അവരുടെ അമൂല്യസമ്പാദ്യങ്ങള്‍ അത്തരം സ്ഥാപനങ്ങളില്‍ മാത്രം നിക്ഷേപിക്കപ്പെടുവാന്‍ സഹായിക്കുകയും ചെയ്യുമെന്ന് ഞാന്‍ കരുതുന്നു.'

'സചേത്' (सचेत) എന്ന വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തുടങ്ങി വച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍ പറഞ്ഞതാണിത്. ഈ വെബ്‌സൈറ്റില്‍ നിന്നും, പൊതുജനങ്ങള്‍ക്ക്, നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാനും, അധാര്‍മ്മികസ്ഥാപനങ്ങള്‍ നിയമാനുസൃതമല്ലാതെ നിക്ഷേപങ്ങള്‍ സ്വീകരിക്കു ന്നുണ്ടെങ്കില്‍ ആ വിവരങ്ങള്‍ പങ്ക് വയ്ക്കാനും കഴിയും. കൂടാതെ, നിയന്ത്ര കരും ഗവര്‍ണ്‍മെന്റ് ഏജന്‍സികളും തമ്മിലുള്ള ഏകോപനം വര്‍ദ്ധിപ്പി ക്കാനും അങ്ങിനെ അധാര്‍മ്മികസ്ഥാപനങ്ങള്‍, നിയമാനുസൃതമല്ലാതെ നിക്ഷേപ ങ്ങള്‍ സ്വീകരിക്കുന്ന സന്ദര്‍ഭങ്ങള്‍ തടയാനും ഈ വെബ്‌സൈറ്റ് ഉപകരിക്കും. സെബി ചെയര്‍മാന്‍ ശ്രീ. യു. കെ. സിന്‍ഹയും, സംസ്ഥാന ചീഫ് സെക്രട്ടറി മാരും SLCC - കള്‍ പുനര്‍ജീവിപ്പിക്കുന്നതില്‍ വഹിച്ച പങ്കിനെ ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്തു.

വെബ്‌സൈറ്റിന്റെ URL www.sachet.rbi.org.in

പൊതുജന നിക്ഷേപങ്ങള്‍ സമാഹരിക്കാന്‍ തുടങ്ങുന്ന ഒരു സ്ഥാപനം ഏതെങ്കിലും നിയന്ത്രകരുമായി രജിസ്ട്രര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ എന്നും ആ സ്ഥാപനം പൊതുജനനിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ അനുവദിക്കപ്പെട്ടിട്ടുള്ള താണോ എന്നും ഈ വെബ്‌സൈറ്റ് പരിശോധിക്കുന്നതിലൂടെ പൊതുജന ങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് വെബ്‌സൈറ്റിന്റെ പ്രത്യേകതകള്‍ വിശദീകരിച്ചുകൊണ്ട് ഡപ്യൂട്ടി ഗവര്‍ണര്‍ ശ്രീ. എസ്. എസ്. മുണ്ഡ്ര പ്രസ്താവിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ പാലിക്കേണ്ട, എല്ലാ നിയന്ത്രകരും നിര്‍ദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകളും ഈ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഏതെങ്കിലും ഒരു സ്ഥാപനം നിയമാനുസൃതമല്ലാതെ നിക്ഷേപം സ്വീകരിക്കുകയോ, നിക്ഷേപം തിരിച്ചുകൊടുക്കുന്നതില്‍ വീഴ്ച്ചവരുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍, പൊതുജനത്തിന് ഈ വെബ്‌സൈറ്റില്‍ പരാതിസമ ര്‍പ്പിക്കാനും അതിന്റെ പുരോഗതി നിരീക്ഷിക്കാനും സാധിക്കും. അത്തരം സ്ഥാപനത്തെ സംബന്ധിച്ച വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും ഈ പോര്‍ട്ടലിലൂടെ കഴിയും.

SLCC - കള്‍ക്കു മാത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന 'ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പിന്റെ' ഒരു വിഭാഗവും, ഈ വെബ്‌സൈറ്റിലുണ്ട്. ഈ പ്രത്യേക വിഭാഗത്തിലൂടെ, അവയ്ക്ക് കമ്പോളവിവരങ്ങളും, മിനിട്ട്‌സ്, അജണ്ട എന്നിവയുള്‍പ്പെടെയുള്ള, അവയുടെ പ്രവര്‍ത്തനങ്ങളും, യോഗനടപടികളും, ഇടയ്ക്കിടെ രാജ്യവ്യാപകമായി പങ്കുവയ്ക്കാനും കഴിയും. ഈ വെബ്‌സൈറ്റ് ഒരു 'സംവര്‍ദ്ധകശക്തി' (force multiplier) ആയിത്തീരുമെന്നും SLCC - കള്‍ കൂടുതല്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കുവാനും നിയമാനുസൃതമല്ലാതെ നിക്ഷേപങ്ങള്‍ സമാഹരിക്കപ്പെടുന്ന പ്രവണതകളെ തടയാനും, ബഹുദുരം സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ശ്രീ. മുണ്ഡ്ര പറഞ്ഞു.

സെബിയുടെ ഹോള്‍ടൈം മെംബര്‍ ശ്രീ. എസ്. രാമനും തദവസരത്തില്‍ സന്നിഹിതനായിരുന്നു. അധാര്‍മിക സ്ഥാപനങ്ങള്‍, പൊതുജനങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനെതിരെ, നിരോധന മാര്‍ഗ്ഗങ്ങളും, അവബോധ നാംശങ്ങളും കൂട്ടിച്ചേര്‍ത്ത് പ്രതിരോധിക്കുന്നതില്‍ ഈ വെബ് സൈറ്റ് പ്രദാനം ചെയ്യുന്ന ശ്രമങ്ങളെ ശ്രീ. രാമന്‍ ശ്ലാഘിച്ചു. IRDA പ്രതിനിധികളെ പോലുള്ള സംസ്ഥാന സര്‍ക്കാരുകളുടെ മറ്റ് നിയന്ത്രണ സ്ഥാപനങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ പങ്കെടുത്തു. വിഡിയോ കോണ്‍ഫ റന്‍സിലൂടെ ഇതില്‍ പങ്കെടുത്ത സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍, ഏജന്‍സികള്‍ തമ്മില്‍ പരസ്പരം ഏകോപനം ഉറപ്പാക്കുമെന്നതിനാല്‍ ഈ നടപടിയെ സ്വാഗതം ചെയ്തു. മുഖ്യപ്രത്യേകതകള്‍ എടുത്തുകാട്ടുന്ന വെബ്‌സൈറ്റിലൂ ടെയുള്ള ഒരു 'ഓട്ടപ്രദിക്ഷിണവും' (video walk through) പ്രദര്‍ശിപ്പിക്കയു ണ്ടായി.

പശ്ചാത്തലം

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്ഥാനതല ഏകോ പനസമിതി (SLCCs) കള്‍ ഉണ്ട്. ഇവയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ (RBI), സെക്യൂരിറ്റിസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്‍ഡ്യ (SEBI) നാഷണല്‍ ഹൗസിംഗ് ബാങ്ക് (NHB) ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ഡെവലെപ്പ്‌മെന്റ് അതോറിട്ടി (IRDA) രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ROC) ആഭ്യന്തര വകുപ്പ്, ധനകാര്യവകുപ്പ്, നിയമവകുപ്പ്, വിവിധ പോലീസ് അധികാരികള്‍ തുടങ്ങി ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റ് വകുപ്പുകള്‍ തുടങ്ങിയ നിരവധി നിയന്ത്രകരുണ്ട്. അനുവാദമില്ലാതെ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്ന പ്രവണതകള്‍ നിരീക്ഷിക്കാന്‍ വേണ്ടി എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാനതല ഏകോപന സമിതികള്‍ 2014 -ല്‍ പുനഃസംഘടിപ്പിക്കപ്പെട്ടിരുന്നു. ബന്ധപ്പെട്ട സംസ്ഥാന ങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാരുടെ നേതൃത്വ ത്തില്‍ മുതിര്‍ന്ന സംസ്ഥാനതല ഉദ്യോഗസ്ഥരും നിയന്ത്രകരും പങ്കെടുക്കുന്ന സമിതിയുടെ യോഗങ്ങള്‍, ഇടയ്ക്കിടെ നടക്കാറുണ്ട്. ഈ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ സമ്മേളിച്ച്, അനുവാദമില്ലാതെ നിക്ഷേപ ങ്ങള്‍ സമാഹരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സമയോചിതമായ നടപടികള്‍ സ്വകരിക്കാന്‍ ഉപയുക്തമായ തരത്തില്‍, അവയെപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നു.

അല്പനാ കില്ലാവാല
പ്രിന്‍സിപ്പല്‍ അഡൈ്വസര്‍

പ്രസ്സ്‌റിലീസ് 2016-2017/312

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰