Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (167.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 04/07/2016
ശ്രീ. എൻ. എസ്. വിശ്വനാഥൻ ആർ ബി ഐ ഡപ്യൂട്ടി ഗവർണറായി ചുമതലയേറ്റു

ജൂലൈ 04 2016

ശ്രീ. എൻ. എസ്. വിശ്വനാഥൻ
ആർ ബി ഐ ഡപ്യൂട്ടി ഗവർണറായി ചുമതലയേറ്റു.

ശ്രീ. എൻ. എസ്. വിശ്വനാഥൻ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഡപ്യൂട്ടി ഗവർണറായി ഇന്ന് ചുമതലയേറ്റു. കേന്ദ്ര ഗവൺമെന്റ് 2016 ജൂൺ 29 ന് അദ്ദേഹത്തെ റിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഡപ്യൂട്ടി ഗവർണറായി 2016 ജുലൈ 04-നു ശേഷം അദ്ദേഹം ചുമതലയേൽക്കുന്ന ദിവസം തുടങ്ങിയോ, അല്ലെങ്കിൽ ഇനിയൊരു ഉത്തരവുണ്ടാകുന്ന ദിവസം മുതലോ ഏതാണോ ആദ്യം, അന്നു മുതൽ മൂന്നു വർഷക്കാലത്തേയ്ക്കാണ് നിയമിച്ചിരിക്കുന്നത്.

ഡപ്യൂട്ടി ഗവർണർ സ്ഥാനത്തേയ്ക്ക് നിയമിക്കപ്പെടും മുമ്പ് അദ്ദേഹം റിസർവ് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ പദത്തിലായിരുന്നു.

ഡപ്യൂട്ടി ഗവർണറായി ശ്രീ. വിശ്വനാഥൻ ബാങ്കിംഗ് റെഗുലേഷൻ ഡിപ്പാർട്ടുമെന്റ് (DBR), കോപ്പറേറ്റീവ് ബാങ്കിംഗ് റെഗുലേഷൻ ഡിപ്പാർ ട്ടുമെന്റ് (DCBR), നോൺ ബാങ്കിംഗ് റെഗുലേഷൻ ഡിപ്പാർട്ടുമെന്റ് (DNBR), ഡിപ്പോസിറ്റ് ഇൻഷുറൻസ് ഉൾപ്പെടെയുള്ള, ക്രെഡിറ്റ്ഗ്യാരന്റി കോർപ്പറേഷൻ (DICGC) ഫൈനാൻഷ്യൽ സ്റ്റബിലിറ്റി യൂണിറ്റ് (FSU) ഇൻസ്‌പെക്ഷൻ ഡിപ്പാർട്ടുമെന്റ്, റിസ്‌ക്ക് മോനിട്ടറിങ്ങ് ഡിപ്പാർട്ട്‌മെന്റ് (RMD), സെക്രട്ട റിയുടെ ഡിപ്പാർട്ടുമെന്റ് എന്നിവയുടെ ചുമതല വഹിക്കും.

സെൻട്രൽ ബാങ്കിംഗ് ശ്രേണിയിലുള്ള ഒരു ബാങ്കറായ ശ്രീ. വിശ്വനാഥൻ, 1981 ലാണ് റിസർവ് ബാങ്കിൽ ചേർന്നത്. ബാങ്കുകളുടെ നിയന്ത്രണവും, മേൽ നോട്ടവും, ബാങ്കിംഗിതര ഫൈനാൻസ് കമ്പനികൾ, സഹകരണ ബാങ്കുകൾ, കറൻസി മാനേജ്‌മെന്റ്, വിദേശനാണ്യ വിനിമയം, മനുഷ്യ വിഭവശേഷി മാനേജ്‌മെന്റ് എന്നീ മേഖലകളിലും അദ്ദേഹം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. അദ്ദേഹം മൂന്നു വർഷം ബാങ്ക് ഓഫ് മൊറീഷ്യസിലും, സെൻട്രൽ ബാങ്ക് ഓഫ് മൊറീഷ്യസിൽ സൂപ്പർ വിഷൻ ഡയറക്ടറായും, താല്ക്കാലിക ചുമതലകളിലുണ്ടായിരുന്നു. റിസർവ് ബാങ്കിന്റെ ചെന്നൈ മേഖലാ ഓഫീസി ന്റെ തലപ്പത്തും അദ്ദേഹം സേവനം അനുഷ്ഠിചിട്ടുണ്ട്.

ശ്രീ. വിശ്വനാഥൻ വിവിധ കാലയളവുകളിൽ മൂന്നു പൊതുമേഖലാ ബാങ്കുകളുടെ ഡയറക്ടർ ബോർഡുകളിൽ റിസർവ് ബാങ്ക് പ്രതിനിധിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഐ എഫ് സി (IFC) യുടെ മുഖ്യ വിജിലൻസ് ഓഫീസറായും ഇൻന്റേണൽ ഓഡിറ്റിന്റെ തലവനായും പ്രവർ ത്തിച്ചിട്ടുണ്ട്. അദ്ദേഹം നിരവധി കമ്മിറ്റികളിലും, വർക്കിംഗ് ഗ്രൂപ്പുകളിലും, ടാസ്‌ക് ഫോർസുകളിലും സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നിരവധി അന്താ രാഷ്ട്ര കമ്മിറ്റികളിൽ റിസർവ് ബാങ്കിന്റെ പ്രതിനിധിയായിരുന്നു.

അദ്ദേഹം അംഗമായിരുന്ന കമ്മിറ്റികൾ.

പോളിസി ഡവലപ്പ്‌മെന്റ് ഗ്രൂപ്പ്, ബി.ഐ.എസ് (BIS) ബേസെൽ (Basel) മാക്രോ പ്രുഡെൻഷ്യൽ പോളിസി ഗ്രൂപ്പ് ബി.ഐ.എസ്, ബേസൽ, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗമായി അന്തർദ്ദേശിയ ക്രെഡിറ്റ് യൂണിയൻ റഗുലേറ്റേഴ്‌സ് നെറ്റ്‌വർക്കിൽ.

1958 ജൂൺ 27 ന് ജനിച്ച ശ്രീ വിശ്വനാഥൻ, ബാംഗളൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ മാസ്റ്റർബിരുദം നേടിയിട്ടുണ്ട്.

അല്പനാ കില്ലാവാലാ
പ്രിൻസിപ്പൽ അഡൈ്വസർ

പ്രസ്സ് റിലീസ് 2016-2017/23

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰