Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (195.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 22/06/2016
"സ്വാമി ചിന്മയാനന്ദന്റെ ജന്മശതാബ്ദി" സ്മരണാര്‍ത്ഥം റിസര്‍വ് ബാങ്ക് താമസിയാതെ 10 നാണയങ്ങള്‍ പുറത്തിറക്കുന്നു.

ജൂണ്‍ 22, 2016

'സ്വാമി ചിന്മയാനന്ദന്റെ ജന്മശതാബ്ദി' സ്മരണാര്‍ത്ഥം
 റിസര്‍വ് ബാങ്ക് താമസിയാതെ 10 നാണയങ്ങള്‍ പുറത്തിറക്കുന്നു.

റിസര്‍വ് ബാങ്ക് താമസിയാതെ സ്വാമി ചിന്മായാനന്ദയുടെ സ്മരണ മുന്‍നിര്‍ത്തി ഇന്‍ഡ്യാ ഗവണ്‍മെന്റ് അടിച്ച 10 രൂപാ നാണയങ്ങള്‍ പുറത്തിറക്കുന്നതാണ്.

30.04.2015 ല്‍ ധനകാര്യവിഭാഗം പ്രസിദ്ധീകരിച്ച ഗസറ്റ് ഓഫ് ഇന്‍ഡ്യാ (അസാധാരണം) പാര്‍ട്ട് I - സെക്ഷന്‍ - I - സെക്ഷന്‍ (1) - നമ്പര്‍ 274 - ല്‍ നാണയത്തിന്റെ രൂപ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. അവ താഴെപ്പറയുന്നു.

മുഖവശം

നാണയത്തിന്റെ മുഖവശത്ത്, മദ്ധ്യഭാഗത്തായി കാണാവുന്ന അശോകസ്തം ഭത്തിലെ സിംഹത്തിന്റെ ഖണ്ഡത്തിനു താഴെയായി "सत्यमेव जयते" എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അതിന്റെ ഇടത് പാര്‍ശ്വത്തിലായി  "भारत" എന്ന വാക്ക് ദേവനാഗരി ലിപിയിലും വലത് പാര്‍ശ്വത്തിലായി INDIA എന്ന് ഇംഗ്ലീഷിലും കാണാം. കൂടാതെ, സിംഹഖണ്ഡത്തിന്റെ കീഴില്‍ റൂപ്പി അടയാളം എന്നും നാണയമൂല്യമായ '10' എന്ന് അന്തര്‍ദ്ദേശീയ അക്കങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.

മറുവശം

നാണയത്തിന്റെ മറുവശത്ത്, മദ്ധ്യഭാഗത്ത് സ്വാമി ചിന്മയാനന്ദന്റെ ഛായാചിത്രവും മുകള്‍ സീമയില്‍ ദേവനാഗരി ലിപിയില്‍ “स्वामी चिन्मयानंद की जन्मशती” എന്നും കീഴ് സീമയില്‍ 'Birth Centenary of Swami Chinmayananda' എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഛായാചിത്രത്തി ന്റെ താഴ്ഭാഗത്ത് '2015' എന്ന വര്‍ഷം അന്തര്‍ദ്ദേശീയ അക്കങ്ങളില്‍ കൊത്തിവച്ചിരിക്കന്നതും കാണാം.

2011 - ലെ കോയിനേജ് ആക്ടില്‍ പറഞ്ഞിരിക്കുന്നതുപോലെ ഈ നാണയങ്ങള്‍ നിയമപരമായി വിനിമയ യോഗ്യമാണ്. ഈ വിഭാഗത്തില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള നാണയങ്ങളും നിയമപരമായി വിനിമയം ചെയ്യപ്പെടാവുന്നവയാണ്.

അജിത്ത് പ്രസാദ്
അസിസ്റ്റന്റ് അഡൈ്വസര്‍

പ്രസ്സ്‌റീലിസ് 2015-2016/2974

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰