Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (284.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 27/04/2016
ക്യാപിറ്റല്‍ സ്മാള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിക്കുന്നു.

ഏപ്രില്‍ 27, 2016

ക്യാപിറ്റല്‍ സ്മാള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ്
പ്രവര്‍ത്തനം ആരംഭിക്കുന്നു.

ക്യാപിറ്റല്‍ സ്മാള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ്, 2016 ഏപ്രില്‍ 24-ാം തീയതി മുതല്‍ ഒരു സ്മാള്‍ ഫിനാന്‍സ് ബാങ്കായി അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ഇന്ന് വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ ബാങ്കിന് ഇന്‍ഡ്യയില്‍ ഒരു സ്മാള്‍ ഫിനാന്‍സ് ബാങ്കായി ബിസിനസ്സ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് 1949, സെക്ഷന്‍ 22(1) അനുസരിച്ച് ലൈസന്‍സ് നല്‍കിയിട്ടുണ്ട്.

മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ക്യാപ്പിറ്റല്‍ ലോക്കല്‍ ഏരിയ ബാങ്ക് ലിമിറ്റഡാണ്, ഇപ്പോള്‍ ക്യാപിറ്റല്‍ സ്മാള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡായി പരിവര്‍ത്തനം ചെയ്യപ്പെട്ടത്. 2016 ഏപ്രില്‍ 24 മുതല്‍ ക്യാപിറ്റല്‍ ലോക്കല്‍ ഏരിയാ ബാങ്ക് ലിമിറ്റഡും നിലവിലില്ലാതായി. 2015 സെപ്തംബര്‍ 16-ലെ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച പ്രസ്സ് റിലീസനുസരിച്ച്, സ്മാള്‍ ബിസിനസ്സ് ബാങ്കുകള്‍ സ്ഥാപിക്കാന്‍ തത്വത്തില്‍ 10 അപേക്ഷകര്‍ക്ക് അംഗീകാരം നല്‍കിയതില്‍ ഒന്നായിരുന്നു ക്യാപിറ്റല്‍ ലോക്കല്‍ ഏരിയ ബാങ്ക് ലിമിറ്റഡ്.

അല്പനാ കില്ലാവാലാ
പ്രിന്‍സിപ്പല്‍ അഡൈ്വസര്‍

പ്രസ്സ് റീലിസ് - 2015-2016/2511

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰