Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (110.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 09/05/2016
ആര്‍. ബി. ഐ. "R" എന്ന അക്ഷരം ഉള്‍ച്ചേര്‍ന്ന 1000 ബാങ്ക് നോട്ടുകള്‍ പുറപ്പെടുവിക്കുന്നു.

മെയ് 09, 2016

ആര്‍. ബി. ഐ. 'R' എന്ന അക്ഷരം ഉള്‍ച്ചേര്‍ന്ന 1000 ബാങ്ക് നോട്ടുകള്‍
പുറപ്പെടുവിക്കുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ, താമസിയാതെ, മഹാത്മാഗാന്ധി സിരീസ് 2005-ല്‍ രണ്ടു നമ്പര്‍ പാനലുകളിലും 'R' എന്ന അക്ഷരം ഉള്‍ച്ചേര്‍ന്ന, 1000 വിഭാഗത്തില്‍ ബാങ്ക് നോട്ടുകള്‍ പുറപ്പെടുവിക്കുന്നു. ഈ ബാങ്ക് നോട്ടുകളുടെ മുഖവശത്ത്, എല്ലാ സുരക്ഷാ ഫീച്ചറുകളും, വലുപ്പം കൂടിവരുന്ന അക്കങ്ങളും, ബ്ലിഡ് ലൈന്‍സ്, വലുതാക്കിയ തിരിച്ചറിവടയാളങ്ങള്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ഗവര്‍ണര്‍ ഡോ. രഘുറാം രാജന്റെ കയ്യൊപ്പ് എന്നിവയുമുണ്ടാവും. ഈ ബാങ്ക് നോട്ടുകളുടെ മറുവശത്ത്, അച്ചടിച്ചവര്‍ഷമായ 2016 എന്ന് അച്ചടിച്ചിട്ടുണ്ട്.

ഇതിനു മുമ്പ് പുറപ്പെടുവിച്ചിട്ടുള്ള മഹാത്മാഗാന്ധി സീരിസ് 2005 - ലെ 1000 വിഭാഗത്തിലെ ബാങ്ക് നോട്ടുകളില്‍ കാണാവുന്ന എല്ലാ ലക്ഷണങ്ങളും, ഈ ബാങ്ക് നോട്ടുകളിലും കാണാം.

1000 വിഭാഗത്തില്‍ റിസര്‍വ് ബാങ്ക് ഇതിനുമുമ്പ് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ ബാങ്ക് നോട്ടുകളും, നമ്പര്‍ പാനലുകളില്‍ വലിപ്പം കൂടിവരുന്ന അക്കങ്ങളുള്ളവയും എന്നാല്‍ ബ്ലീഡ്‌ലൈന്‍സും, വലുതാക്കിയ തിരിച്ചറിവടയാളം ഇല്ലാത്തതുമായ ബാങ്ക് നോട്ടുകള്‍ ഉള്‍പ്പെടെ, നിയമപരമായി വിനിമയ യോഗ്യമായി തുടരും.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡൈ്വസര്‍

പ്രസ്സ് റിലീസ് 2015-2016/2611

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������