Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (350.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 05/05/2016
"സ്വകാര്യ മേഖലയില്‍ യൂണിവേഴ്‌സല്‍ ബാങ്കുകള്‍ക്ക് "ഓണ്‍ ടാപ്" ലൈസന്‍സ് അനുവദിക്കാനുള്ള ആര്‍. ബി. ഐയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍"

മേയ് 5, 2016

'സ്വകാര്യ മേഖലയില്‍ യൂണിവേഴ്‌സല്‍ ബാങ്കുകള്‍ക്ക്
'ഓണ്‍ ടാപ്' ലൈസന്‍സ് അനുവദിക്കാനുള്ള
ആര്‍. ബി. ഐയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍'

റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ, ഇന്ന് അതിന്റെ വെബ്‌സൈറ്റില്‍ 'സ്വകാര്യ മേഖലയില്‍ യൂണിവേഴ്‌സല്‍ ബാങ്കുകള്‍ ആരംഭിക്കാന്‍ 'ഓണ്‍ ടാപ്' ലൈസന്‍സുകള്‍ നല്‍കാനുള്ള കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാങ്കുകള്‍, ബാങ്കിംഗിതര സാമ്പത്തിക സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും ഈ കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ആര്‍. ബി. ഐ. ക്ഷണിച്ചിട്ടുണ്ട്. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ജൂണ്‍ 30, 2016 ന് മുമ്പ്, ചീഫ് ജനറല്‍ മാനേജര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ, ബാങ്കിംഗ് റെഗുലേഷന്‍ വിഭാഗം, സെന്‍ട്രല്‍ ഓഫീസ് 13-ാം നില, സെന്‍ട്രല്‍ ഓഫീസ് ബില്‍ഡിംഗ്, ഫഹീദ് ഭഗത് സിംഗ് മാര്‍ഗ്ഗ്, മുംബൈ - 400 001 എന്ന മേല്‍വിലാസത്തില്‍ അയക്കണം. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഈ മെയിലായും അയക്കാം.

കരട്മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നിരീക്ഷണങ്ങളും ലഭിച്ചതിനുശേഷം അന്തിമ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും, സ്വകാര്യ മേഖലയില്‍ യൂണിവേഴ്‌സല്‍ ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്ന പ്രക്രിയ ആരംഭിക്കുകയും ചെയ്യും.

യൂണിവേഴ്‌സല്‍ ബാങ്കുകളെ സംബന്ധിച്ച്, 2013 ഫെബ്രുവരി 22 ലെ നിര്‍ദ്ദേശങ്ങളില്‍ നിന്നും വ്യത്യസ്ഥമായി, ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളില്‍ (i) ഇവിടെ സ്ഥിരതാമസമാക്കിയ വ്യക്തികളും 10 വര്‍ഷം പ്രവൃത്തി പരിചയമുള്ള പ്രൊഫഷണലുകളും യൂണിവേഴ്‌സല്‍ ബാങ്കുകള്‍ തുടങ്ങാന്‍ യോഗ്യതയുള്ളവരാണ്. (ii) വന്‍കിട വ്യവസായ / വ്യാപാര സ്ഥാപനങ്ങളെ യോഗ്യതയില്ലാത്തവരായി ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് ഈ ബാങ്കുകളില്‍ 10 ശതമാനത്തില്‍ കുറയാതെ നിക്ഷേപം നടത്താന്‍ അനുവദിച്ചിട്ടുണ്ട്. (iii) വ്യക്തികള്‍ അല്ലെങ്കില്‍ മറ്റ് സഹസ്ഥാപനങ്ങളില്ലാത്ത, ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്ന പ്രൊമോട്ടര്‍ / കണ്‍വെര്‍ട്ടിംഗ് സ്ഥാപനങ്ങള്‍ എന്നീ ഗണങ്ങളില്‍പെടുന്ന പ്രൊമോട്ടര്‍മാര്‍, NOHFC ആയിരിക്കണമെന്ന് ഇപ്പോല്‍ നിര്‍ബന്ധമില്ല. (iv) NOHFC യുടെ സ്ഥാപകനോ, സ്ഥാപകഗ്രൂപ്പോ സ്ഥാപകഗ്രൂപ്പിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശത്തിനുപകരം അതിന്റെ അടച്ചുതീര്‍ന്ന ഓഹരി മൂലംധനത്തിന്റെ കുറഞ്ഞത് 51 ശതമാനത്തിന്റേയെങ്കിലും ഉടമ ആയിരിക്കണം. (v) റിസര്‍വ് ബാങ്കിന്റെ മുന്‍ അംഗീകാരത്തോടെയും, ബാങ്കിലൂടെ സദൃശമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയില്ല എന്ന ഉറപ്പിന്‍മേലും, NOFHC കള്‍ ഇപ്പോള്‍ നടത്തുന്ന വിശിഷ്യാലുള്ള പ്രവര്‍ത്തനങ്ങള്‍, NOFHC യുടെ കീഴില്‍ ഒരു പ്രത്യേക സ്ഥാപനം വഴിനടത്തുവാന്‍ ഇപ്പോള്‍ അനുവദിക്കുന്നുണ്ട്.

മാര്‍ഗ്ഗ രേഖകളിലെ പ്രധാന സവിശേഷതകള്‍

(I) യോഗ്യതയുള്ള പ്രൊമോട്ടര്‍മാര്‍

  1. തദ്ദേശവാസികളുടെ നിയന്ത്രണത്തിലുള്ളതും പത്തുവര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തന ചരിത്രമുള്ളതുമായ നിലവിലുള്ള ബാങ്കിംഗിതര ഫൈനാന്‍ഷ്യല്‍ കമ്പനികള്‍.

  2. ബാങ്കിംഗിലും, ഫിനാന്‍സിലും 10 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തികള്‍ / പ്രൊഫഷണലുകള്‍

  3. തദ്ദേശവാസി (കാലാകാലങ്ങളില്‍ പരിഷ്‌കിരിച്ചിട്ടുള്ള FEMA നിയമത്തിനനുസരിച്ച്)കളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ / ഗ്രൂപ്പുകള്‍. ഇവയ്ക്ക് 10 വര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തന ചരിത്രമുണ്ടായിരിക്കണം. സ്ഥാപനത്തിനോ ഗ്രൂപ്പിനോ 5000 കോടി (50 billion) രൂപയില്‍ കൂടുതല്‍ ആസ്തിയുണ്ടെങ്കില്‍, ഫൈനാഷ്യലിതര ബിസിനസ്സുകളില്‍ ആസ്തികളോ മൊത്തവരുമാനമോ ആ ആസ്ഥിയുടെ 40 ശതമാനമോ അതില്‍ കൂടുതലോ ആയിരിക്കാന്‍ പാടില്ല.

(II) യുക്തവും ഉചിതവുമായ മാനദണ്ഡങ്ങള്‍.

പ്രൊമോട്ടര്‍ / പ്രൊമോട്ടര്‍ സ്ഥാപനം / പ്രൊമോട്ടര്‍ ഗ്രൂപ്പ് എന്നതിന് സാമ്പത്തികഭദ്രത, വിശ്വാസയോഗ്യത, സ്വാഭാവ ദാര്‍ഡ്യം എന്നിവയും
10 കൊല്ലത്തെ വിജയകരമായ പ്രവര്‍ത്തന ചിരിത്രവുമുണ്ടായിരിക്കണം

(III) കോര്‍പ്പൊറേറ്റ് ഘടന

ഗ്രൂപ്പ് കമ്പനികളല്ലാത്ത, വ്യക്തികളായ പ്രൊമോട്ടറമാരോ / ഒറ്റയ്ക്കുള്ള പ്രൊമോട്ടര്‍ അല്ലെങ്കില്‍ കണ്‍വെര്‍ട്ടിംഗ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് നോണ്‍ പ്രൊമോട്ടിംഗ് ഫൈനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് കമ്പനി (NOFHC) ആയിരിക്കണമെന്ന് നിര്‍ബന്ധമില്ല. മറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളുള്ള വ്യക്തികളായ പ്രൊമോട്ടര്‍ / പ്രൊമോട്ടര്‍ സ്ഥാപനങ്ങള്‍ / ഗ്രൂപ്പ് സ്ഥാപനങ്ങളായ കണ്‍വെര്‍ട്ടിംഗ് സ്ഥാപനങ്ങള്‍ എന്നിവ NOFHC യില്‍ കൂടിമാത്രമേ ബാങ്ക് സ്ഥാപിക്കാവൂ. ഈ NOFHC യുടെ ഉടമസ്ഥരായ പ്രൊമോട്ടര്‍ക്കോ / പ്രൊമോട്ടര്‍ ഗ്രൂപ്പിനോ, ആ NOFHC യുടെ മൊത്തം ഓഹരിമൂലധനത്തിന്റെ 51 ശതമാനത്തില്‍ കുറയാതെ ഉണ്ടായിരിക്കണം. റിസര്‍വ് ബാങ്കിന്റെ മുന്‍ അംഗീകാരത്തോടെയും, ബാങ്കിലൂടെ സദൃശമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയില്ല എന്ന ഉറപ്പിന്‍മേലും, NOFHC കള്‍ ഇപ്പോള്‍ നടത്തുന്ന വിശിഷ്യാലുള്ള പ്രവര്‍ത്തനങ്ങള്‍, NOFHC യുടെ കീഴില്‍ ഒരു പ്രത്യേക സ്ഥാപനം വഴിനടത്തുവാന്‍ ഇപ്പോള്‍ അനുവദിക്കുന്നുണ്ട്.

(IV) വേണ്ട ഏറ്റവും കുറഞ്ഞ മൂലധനം

തുടക്കത്തില്‍ വേണ്ട വോട്ടിംഗ് പെയ്ഡ് - അപ് മൂലധനം 5000 കോടി (5 ബില്യന്‍) രൂപയായിരിക്കും. അതിന് ശേഷം ബാങ്കിന്റെ അടിസ്ഥാനമൂല്യം (Net worth) എല്ലായ്‌പ്പോഴും 5000 കോടി (5 ബില്യന്‍) രൂപയായിരിക്കണം. പ്രൊമോട്ടറോ, പ്രൊമോട്ടര്‍ ഗ്രൂപ്പോ, അല്ലെങ്കില്‍ NOFC യോ ആരായാലും അവര്‍ക്ക് ബാങ്കിന്റെ അടച്ചുതിര്‍ത്ത വോട്ടിംഗ് മൂലധനത്തിന്റെ 40 ശതമാനത്തില്‍ കുറയാതെ ഉണ്ടായിരിക്കണം. ബാങ്ക് പ്രവര്‍ത്തനം തുടങ്ങി 5 കൊല്ലംവരെ ഈ മൂലധനം പിന്‍വലിക്കാനും സാദ്ധ്യമല്ല. പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ ഓഹരിവിഹിതം ബാങ്ക്പ്രവര്‍ത്തനാമാരംഭിച്ച് തുടങ്ങുന്നതു മുതല്‍ 12 വര്‍ഷത്തിനകം 15 ശതമാനത്തിലേയ്ക്ക് താഴ്ത്തികൊണ്ടു വരേണ്ടതാണ്.

(V) ബാങ്കിലെ വിദേശ ഓഹരിനിക്ഷേപം

ഇപ്പോള്‍ നിലവിലുള്ള വിദേശ നിക്ഷേപനയങ്ങള്‍ക്കനുസൃതമായി (FDI), എന്നാല്‍ മുകളില്‍ (IV) -ാം ഖണ്ഡികയില്‍ പറഞ്ഞിട്ടുള്ള ഏറ്റവും കുറഞ്ഞ പ്രൊമോട്ടര്‍ ഓഹരി വിഹിതത്തിനു ആവശ്യമായ തുക. ഇപ്പോള്‍ വിദേശനിക്ഷേപപരിധി 74 ശതമാനമാണ്.

(VI) കോര്‍പ്പൊറേറ്റ് ഭരണനിര്‍വ്വഹണവും പ്രുഡെന്‍ഷ്യല്‍ എക്‌സ്‌പോഷര്‍ നിയമങ്ങളും

ബാങ്ക്, 1949 - ലെ ബാങ്കിംഗ് റെഗുലേഷനിലെ വ്യവസ്ഥകളും ഷെഡ്യൂള്‍ഡ് വ്യാപാര ബാങ്കുകള്‍ക്ക് ഇപ്പോള്‍ ബാധകമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രുഡെന്‍ഷ്യല്‍ നിയമങ്ങളും പാലിക്കേണ്ടതാണ്. ബാങ്കിന്, ബാങ്കിന്റെ പ്രൊമോട്ടര്‍, അടച്ചുതീര്‍ത്ത ഓഹരികളുടെ 10 ശതമാനമോ, അതില്‍ കൂടുതലോ ഓഹരിവിഹിതമുള്ളവര്‍, പ്രൊമോട്ടര്‍മാരുടെ ബന്ധുക്കള്‍, പ്രൊമോട്ടര്‍മാര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഉപയോഗപ്പെടുന്ന വിധത്തില്‍ എക്‌സ്‌പോഷര്‍ പാടില്ല.

(VII) ബാങ്കിന്റെ ബിസിനസ്സ് പ്ലാന്‍

അപേക്ഷകന്‍ സമര്‍പ്പിച്ചിട്ടുള്ള ബിസിനസ്സ് പ്ലാന്‍ യഥാതഥവും, സാമ്പത്തിക പരിവ്യാപനം (financial inclusion) എങ്ങനെനേടാം എന്ന് ലക്ഷ്യമുള്ള പ്രായോഗിക സ്വഭാവമുള്ളതുമായിരിക്കണം.

(VIII) മറ്റ് വ്യവസ്ഥകള്‍

ബിസിനസ്സ് പ്രവര്‍ത്തനം തുടങ്ങി ആറ് വര്‍ഷത്തിനകം ബാങ്കിന്റെ ഓഹരികള്‍, ഓഹരി വിപണികളിലെ ലിസ്റ്റില്‍ പെടുത്തണം. ബാങ്ക് അതിന്റെ 25 ശതമാനം ശാഖകളും ഇപ്പോള്‍ ബാങ്കുകളില്ലാത്ത ഗ്രാമീണ കേന്ദ്രങ്ങളില്‍ (ഏറ്റവും ഒടുവിലത്തെ സെന്‍സസ് അനുസരിച്ച് ജനസംഖ്യ 9999 വരെയുള്ളവ) തുടങ്ങണം.

തദ്ദേശീയ ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകള്‍ക്ക് ബാധകമാകുന്നതുപോലെ, ഈ ബാങ്കും മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള വായ്പകള്‍ക്കുള്ള ലക്ഷ്യങ്ങളും ഉപലക്ഷ്യങ്ങളും നേടേണ്ടതുണ്ട്. ബാങ്കിന്റെ ബോര്‍ഡില്‍ ഭൂരിപക്ഷം അംഗങ്ങളും സ്വതന്ത്ര ഡയറക്ടര്‍മാര്‍ ആയിരിക്കണം.

(IX) അപേക്ഷിക്കാനുള്ള നടപടിക്രമം

  • ലൈസന്‍സിങ്ങ് ജാലകം 'ഓണ്‍-ടാപ്' എന്ന നിലയില്‍ എപ്പോഴും തുറന്നനിലയിലാണ്. അവശ്യവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അപേക്ഷകള്‍ എപ്പോള്‍ വേണമെങ്കിലും റിസര്‍വ് ബാങ്കില്‍ സമര്‍പ്പിക്കാം.

  • റിസര്‍വ് ബാങ്ക് സംഘടിപ്പിക്കാനുദ്ദേശിക്കുന്ന ഒരു സ്റ്റാന്‍ഡിംഗ് എക്‌സ്റ്റേണല്‍ അഡൈ്വസറി കമ്മിറ്റിയ്ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കപ്പെടും.

  • ഈ കമ്മിറ്റി അതിന്റെ ശുപാര്‍ശകള്‍, റിസര്‍വ് ബാങ്കിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കും.

  • ഒരു ബാങ്ക് ആരംഭിക്കാനുള്ള തത്വത്തിലുള്ള അംഗീകാരം റിസര്‍വ് ബാങ്ക് നല്‍കും.

  • തത്വത്തിലുള്ള ഈ അംഗീകാരത്തിന് 18 മാസം മാത്രമേ പ്രാബല്യമേ ഉണ്ടാവൂ. അതു കഴിയുമ്പോള്‍ അംഗീകാരം താനേ കാലഹരണപ്പെടും.

  • ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കെടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.

  • സുതാര്യതയെ മുന്‍നിര്‍ത്തി, ബാങ്ക് ലൈസന്‍സിനുവേണ്ടി ലഭിച്ച അപേക്ഷകരുടെ പേരുകളും, തത്വത്തില്‍ അംഗീകാരം ലഭിക്കാന്‍ അര്‍ഹതയുള്ള അപേക്ഷകരുടെ പേരുകളും റിസര്‍വ് ബാങ്കിന്റെ വെബ്‌സൈറ്റില്‍ കാലാകാലങ്ങളില്‍ പ്രസിദ്ധീകരിക്കും.

പശ്ചാത്തലം

റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ (ആര്‍. ബി. ഐ.) ഏറ്റവും ഒടുവില്‍ 2013 ഫെബ്രുവരി 22-ാം തീയതി, സ്വകാര്യമേഖലയില്‍ പുതിയ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നത് ഓര്‍ക്കുമല്ലോ. അനന്തരഫലമായി, റസര്‍വ് ബാങ്ക് രണ്ട് അപേക്ഷകര്‍ക്ക് തത്വത്തിലുള്ള അംഗീകാരം നല്‍കുകയും അവര്‍ ഇതിനകം ബാങ്കുകള്‍ സ്ഥാപിക്കുകയും ചെയ്തു.

നരസിംഹം കമ്മിറ്റിയുടെയും രഘുറാം രാജന്‍ കമ്മിറ്റിയുടേയും ശുപാര്‍ശകളും മറ്റഭിപ്രായങ്ങളും പരിഗണിച്ചും. ഇന്‍ഡ്യയില്‍ ബാങ്കിംഗ് ഘടനസംബന്ധമായി വ്യക്തമായ ഒരു നയം വേണമെന്ന ആവശ്യം മുന്‍നിറുത്തിയും റിസര്‍വ് ബാങ്ക്, 'ബാങ്കിംഗ് ഘടന ഇന്‍ഡ്യയില്‍ - മുമ്പോട്ടുള്ള വഴി' എന്ന പേരില്‍, 2013 ആഗസ്റ്റ് 2-ാം തീയതി ഒരു ചര്‍ച്ചാരേഖ പുറത്തിറക്കകയുണ്ടായി. അതിന്റെ നേട്ടങ്ങളേയും കോട്ടങ്ങളേയും സംബന്ധിച്ച് നടത്തിയ വിശദമായ ഒരു, പരിശോധനയ്ക്ക് ശേഷം ഈ ചര്‍ച്ചാരേഖയുടെ പരിഗണന നിലവിലുള്ള 'സ്‌റ്റോപ്പ് ആന്‍ഡ് ഗോ' ലൈസന്‍സിംഗ് നയം പുനരവലോകനം ചെയ്യപ്പെടേണ്ട ഒന്നാണെന്നും പകരം 'തുടരെയുള്ള അംഗീകാരം' എന്ന നയം പര്യാലോചിക്കുന്നതുകൊണ്ട് മത്സരത്തിന്റെ സീമ വര്‍ദ്ധിക്കുമെന്നും പുതിയ ആശയങ്ങള്‍ പ്രദാനം ചെയ്യുമെന്നുമുള്ള കാര്യം പരിഗണനാര്‍ഹമെന്നു കണ്ടതിനാല്‍, മതിയായ സുരക്ഷാ വ്യവസ്ഥകളോടെ 'തുടരെയുള്ള അംഗീകാരം' എന്ന നിര്‍ദ്ദേശത്തിന് പൊതുവെസ്വീകാര്യത ഉള്ളതായി ചര്‍ച്ചാരേഖയെ സംബന്ധിച്ച് ലഭിച്ച അഭിപ്രായങ്ങള്‍ തെളിയിച്ചു. 2014 ഏപ്രില്‍ 1-ന് പുറപ്പെടുവിച്ച 2014-15 ലെ ആദ്യ ദൈ്വമാസിക സാമ്പത്തിക നയ പ്രസ്താവനയില്‍ പുതിയ ലൈസന്‍സിനുവേണ്ടി തത്വത്തിലുള്ള അംഗീകാരം നല്‍കിയതിനുശേഷം, റിസര്‍വ് ബാങ്ക് 'ഓണ്‍ ടാപ്' ലൈസന്‍സിംഗും, വ്യത്യസ്ഥതയോടെയുള്ള ലൈസന്‍സുകളും നല്‍കാന്‍ വേണ്ട ഘടനാനിര്‍മ്മാണ നടപടികളെടുത്തുകൊണ്ടിരിക്കുന്നതായി സൂചിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചാ രേഖ ബലപ്പെടുത്തിയും, രണ്ട് യൂണിവേഴ്‌സല്‍ ബാങ്കുകള്‍ക്ക് 2014 - ലും, സ്മാള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും, പെയ്‌മെന്റ്‌സ് ബാങ്കുകള്‍ക്കും തത്വത്തില്‍ അംഗീകാരം നല്‍കിയപ്പോള്‍ ലഭിച്ച പാഠമുള്‍ക്കൊണ്ടും റിസര്‍വ് ബാങ്ക് യൂണിവേഴ്‌സല്‍ ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി ലൈസന്‍സുകള്‍ നല്‍കാനുള്ള ഘടനാനിര്‍മ്മാണ പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

അല്പനാ കില്ലാവാല
പ്രിന്‍സിപ്പല്‍ അഡൈ്വസര്‍

പ്രസ്‌റിലീസ് 2015-2016/2581

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������