Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (134.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 15/09/2015
ദേശീയ ധനകാര്യ സാക്ഷരതാ നിര്‍ണ്ണയ പരീക്ഷ 2015-2016 - നവംബര്‍ 28, 29 തീയതികളില്‍

സെപ്തംബര്‍ 15, 2015

ദേശീയ ധനകാര്യ സാക്ഷരതാ നിര്‍ണ്ണയ പരീക്ഷ
2015-2016 - നവംബര്‍ 28, 29 തീയതികളില്‍

ദേശീയ ധനകാര്യ വിദ്യാകേന്ദ്രം (NCFE), 2015 നവംബര്‍ 28, 29 തീയതികളില്‍ 2015-16 - ലെ ദേശീയ ധനകാര്യ സാക്ഷരതാ നിര്‍ണ്ണയ പരീക്ഷ [National Financial Literacy Assessment Test for 2015-2016 (NCFE-NFLAT 2015-16)] നടത്തുന്നതാണ്. എട്ടുമുതല്‍ പത്തുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാം.

റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ (RBI), സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ഡെവലപ്പ്‌മെന്റ് അതോറിട്ടി ഓഫ് ഇന്‍ഡ്യ (SEBI), ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (IRDAI), പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിട്ടി (PFRDA), ഫോര്‍വേഡ് മാര്‍ക്കറ്റ്‌സ് മിഷന്‍ (FMC) എന്നീ ധനകാര്യ നിയന്ത്രണ സ്ഥാപനങ്ങളുടെ സഹായത്തോടെ ദേശീയ നിക്ഷേപകാര്യ വിപണി കേന്ദ്രമാണ് (NISM), ദേശീയ സാമ്പത്തിക വിദ്യാകേന്ദ്രം (NCFE) രൂപീകരിച്ചിരിക്കുന്നത്. സാമ്പത്തിക സാക്ഷരത, എല്ലാവരേയും ഉള്‍ക്കൊള്ളാനുള്ള പ്രവണത (inclusion) എന്നീ ഉദ്ദേശങ്ങള്‍ ഒരുമിച്ച് വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക വിദ്യാഭ്യാസത്തിനുള്ള ഒരു ദേശീയനയം (NSFE) നടപ്പിലാക്കാനുള്ള സ്ഥാപനമായി ഈ കേന്ദ്രത്തെ തിരഞ്ഞെടുത്തിരിക്കുന്നു.

NCFE യുടെ ദേശീയ ധനകാര്യ സാക്ഷരതാ നിര്‍ണ്ണയ പരീക്ഷ (NCFE-NFLAT), ധനകാര്യ സാക്ഷരതയും എല്ലാവരേയും ഉള്‍ക്കൊള്ളാനുള്ള പ്രവണതയും (inclusion) ലക്ഷ്യമാക്കിയുള്ള ഒരു നടപടിയാണ്. ദേശീയതലത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ (ക്ലാസ്സ് VIII-X വരെ) ധനകാര്യ ആശയങ്ങള്‍ പഠിക്കാന്‍ പ്രേരിപ്പിക്കുവാനും അക്കാര്യങ്ങളിലുള്ള അവരുടെ അറിവ് അളക്കാനും, അതുവഴി ഭാവിയില്‍ സുഭദ്രമായ ധനകാര്യ തീരുമാനങ്ങളെടുക്കുവാന്‍ അവരെ പ്രാപ്തരാക്കുന്ന നൈപുണ്യം വളര്‍ത്താനും NCFE ഉദ്ദേശിക്കുന്നു.

ഷെഡ്യൂള്‍

2015 സെപ്തംബര്‍ ഒന്നാം തീയതി മുതല്‍ ഇതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. അതാത് സ്‌കൂള്‍ മുഖാന്തിരം മാത്രമെ രജിസ്‌ട്രേഷന്‍ സ്വീകരിക്കുകയുള്ളു. http://www.ncfeindia.org/nflat എന്ന വെബ്‌സൈറ്റിലൂടെ സ്‌കൂളുകള്‍ക്ക് ചേരാം.

പ്രധാനപ്പെട്ട മറ്റ് ദിവസങ്ങള്‍

രജിസ്‌ട്രേഷന്‍ തുടക്കം 2015 സെപ്തംബര്‍ 1
രജിസ്‌ട്രേഷന്‍ തീരുന്ന ദിവസം 2015 ഒക്‌ടോബര്‍ 17
പരീക്ഷ 2015 നവംബര്‍ 28, 29
പരീക്ഷാഫലം 2015 ഡിസംബര്‍ 16

60 മിനിട്ട് ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ 75 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതണം. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പരീക്ഷയില്‍ ധനകാര്യസംബന്ധമായ കാര്യങ്ങളുടെ അടിസ്ഥാന സങ്കല്പങ്ങളെ സംബന്ധിക്കുന്ന ചോദ്യങ്ങളാണുണ്ടാവുക. സിലബസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഷയങ്ങള്‍ http://www.ncfeindia.org/nflat- ല്‍ ലഭ്യമാണ്.

പരീക്ഷാ സൗജന്യമാണ്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും രജിസ്‌ട്രേഷന്‍.

സമ്മാനങ്ങള്‍

സ്‌കൂളുകള്‍ : ഏറ്റവും ഉന്നത സ്ഥാനം നേടുന്ന 30 സ്‌കൂളുകള്‍ക്ക് 25,000 രൂപയും ട്രോഫി / ഷീല്‍ഡ് എന്നിവയും

വിദ്യാര്‍ത്ഥികള്‍ : NCFE-NFLAT വിജയികളെ ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, മെഡലുകള്‍, ക്യാഷ് സമ്മാനങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്കി അനുമോദിക്കും.

കൂടുതല്‍ വിവരങ്ങള്‍ NCFE വെബ്‌സൈറ്റ് http://www.ncfeindia.org/nflat

സംശയനിവാരണങ്ങള്‍ക്കും കൂടുതല്‍ കാര്യങ്ങളറിയാനും ബന്ധപ്പെടുക : നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെക്യൂരിറ്റിസ് മാര്‍ക്കറ്റ്‌സ്, NISM ഭവന്‍, പ്ലോട്ട് നമ്പര്‍ - 82, സെക്ടര്‍ - 17, വാഷി, നവി മുംബൈ - 4000703. ഫോണ്‍ : 022-66735100-05. ഫാക്‌സ് 022-667735100-05, ഇ - മെയില്‍, വെബ് സെറ്റ് www.ncfeindia.org / www.nism.ac.in

അല്പനാ കില്ലാവാല
പ്രിന്‍സിപ്പല്‍ ചീഫ് ജനറല്‍ മാനേജര്‍

പ്രസ്സ് റിലീസ് 2015-2016/677

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰