Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (122.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 10/09/2015
ഇന്‍ഡ്യന്‍ മെര്‍ക്കന്റയില്‍ കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ലഖ്‌നൗ, ഉത്തര്‍പ്രദേശിനെ സംബന്ധിച്ച് ആര്‍. ബി. ഐ. പുറപ്പെടുവിച്ചിരുന്ന നിയന്ത്രണോപാധികള്‍ (Directives) 2015 ഡിസ

സെപ്തംബര്‍ 10, 2015

ഇന്‍ഡ്യന്‍ മെര്‍ക്കന്റയില്‍ കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ലഖ്‌നൗ, ഉത്തര്‍പ്രദേശിനെ സംബന്ധിച്ച് ആര്‍. ബി. ഐ. പുറപ്പെടുവിച്ചിരുന്ന നിയന്ത്രണോപാധികള്‍ (Directives) 2015 ഡിസംബര്‍ 11 - വരെ നീട്ടിയിരിക്കുന്നു.

ലഖ്‌നൗവിലെ ഇന്‍ഡ്യന്‍ മെര്‍ക്കന്റയില്‍ കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനെ സംബന്ധിച്ച് പുറപ്പെടുവിച്ചിരുന്ന നിയന്ത്രണോപാധികള്‍ (Directives) 2015 സെപ്തംബര്‍ 12-ാം തീയതി മുതല്‍, 2015 ഡിസംബര്‍ 11-ാം തീയതി വരെ, പുനഃപരിശോധനയ്ക്ക് വിധേയമായി, മൂന്നു മാസത്തേയ്ക്ക് കൂടി നീട്ടിയിരിക്കുന്നു. ഈ ബാങ്ക് 2014 ജൂണ്‍ 12-ാം തീയതി മുതല്‍ തന്നെ ആര്‍ ബി ഐയുടെ നിയന്ത്രണോപാധികള്‍ക്ക് (Directives) വിധേയമാണ്.

ഈ നിയന്ത്രണോപാധികള്‍ (Directives) അനുസരിച്ച് ഇന്‍ഡ്യന്‍ മെര്‍ക്കന്റയില്‍ കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ലഖ്‌നൗ, റിസര്‍വ് ബാങ്കിന്റെ മുന്‍കൂട്ടിയുള്ള രേഖാമൂലമായ അംഗീകാരമില്ലാതെ താഴെകാണിച്ചിരിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല. വായ്പകള്‍ അനുവദിക്കുകയോ പുതുക്കുകയോ ചെയ്യാന്‍ പാടില്ല. നിക്ഷേപങ്ങള്‍ നടത്താന്‍ പാടില്ല. പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുക, പണം കടം വാങ്ങുക തുടങ്ങിയ ബാദ്ധ്യതകള്‍ വരുത്താന്‍ പാടില്ല. ബാദ്ധ്യതകളും കടപ്പാടുകളും കൊടുത്തുതീര്‍ക്കുകയോ കൊടുത്തു തീര്‍ക്കാമെന്ന് സമ്മതിക്കുകയോ ചെയ്യാന്‍ പാടില്ല. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണോപാധികളില്‍ (Directives) നിര്‍ദ്ദേശിച്ചിട്ടുള്ളവയല്ലാതെ വസ്തുക്കളോ, മറ്റ് ആസ്ഥികളോ വില്ക്കുകയോ, കൈമാറ്റം ചെയ്യുകയോ, അല്ലെങ്കില്‍ അപ്രകാരം ചെയ്യാമെന്നുള്ള ഒത്തുതീര്‍പ്പുകളിലോ ക്രമീകരണങ്ങളിലോ ഏര്‍പ്പെടുകയോ ചെയ്യാന്‍ പാടില്ല. കൂടാതെ നിക്ഷേപകരെ അവരുടെ ഓരോ സേവിംഗ്‌സ്, കറന്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും നിക്ഷേപ അക്കൗണ്ടില്‍ നിന്നും 1,00,000/- രൂപ (ഒരു ലക്ഷം രൂപാമാത്രം) യില്‍ കവിയാതെ 2014 ജൂണ്‍ 12-ാം തീയതി മുതല്‍ 2015 ഡിസംബര്‍ 11-ാം തീയതിവരെയുള്ള കാലയളവില്‍, ഒറ്റത്തവണമാത്രം പിന്‍വലിക്കാന്‍ അനുവദിക്കണം.

ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, 1949, സെക്ഷന്‍ 35A സബ്‌സെക്ഷന്‍ (1)-ഉം ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ 56-ഉം അനുസരിച്ച് റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ചാണ് ഈ നിയന്ത്രണോപാധികള്‍ (Directives) ബാങ്കിനുമേല്‍ ചുമത്തിയിരിക്കുന്നത്. ഈ നിയന്ത്രണോപാധികളുടെ (Directives) ഒരു കോപ്പി താല്പര്യമുള്ള പൊതു ജനങ്ങളുടെ അറിവിലേയ്ക്കായി ബാങ്ക് മന്ദിരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതാണ്.

റിസര്‍വ് ബാങ്ക് ഈ നിയന്ത്രണോപാധികള്‍ (Directives) പുറപ്പെടുവിച്ചതിനാല്‍, കോപ്പറേറ്റീവ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കിയതായി ധരിക്കരുത്. സാഹചര്യങ്ങളനുസരിച്ച് ഈ നിയന്ത്രണോ പാധികളില്‍ (Directives) റിസര്‍വ് ബാങ്ക് ഭേദഗതികള്‍ വരുത്തുന്ന കാര്യം ആലോചിക്കുന്നതാണ്.

അജിത് പ്രസാദ്
അസിസ്റ്റന്റ് ജനറല്‍ മാനേജര്‍

പ്രസ്സ് റിലീസ് : 2015-2016/642

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������