Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (120.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 10/09/2015
ശ്രീ ഛത്രപതി അര്ബന് കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പിമ്പിള് നിലാഖ്, പൂനാ ജില്ല, മഹാരാഷ്ട്രയ്ക്കു വേണ്ടി റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യ പുറപ്പെടുവിച്ചിരുന്ന നിയ

സെപ്തംബര് 10, 2015

ശ്രീ ഛത്രപതി അര്ബന് കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പിമ്പിള് നിലാഖ്, പൂനാ ജില്ല, മഹാരാഷ്ട്രയ്ക്കു വേണ്ടി റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണോപാധികള് (Directives) വീണ്ടും നീട്ടുന്നു.

2014 സെപ്തംബര് 10-ാം തീയതിയിലെ റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യ ഡയറക്ടീവ് UBD.CO.BSD-1 No./D-09/12.22.460/2014-15 അനുസരിച്ച് ശ്രീ ഛത്രപതി അര്ബന് കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പിമ്പിള് നിലാഖ്, പൂനാ ജില്ല, മഹാരാഷ്ട്രയെ 2014 സെപ്തംബര് 12 ബിസിനസ് ദിനാന്ത്യം മുതല് ആറുമാസക്കാലത്തേയ്ക്ക് നിയന്ത്രണോപാധികള്ക്ക് (Directives) വിധേയമാക്കിയിരുന്നു. ഈ നിര്ദ്ദേശത്തിന്റെ നിയമസാധുത 2015 മാര്ച്ച് 4-ാം തീയതിയിലെ ഉത്തരവ് അനുസരിച്ച് 2015 മാര്ച്ച് 11-ാം തീയതി ബിസിനസ്സ് ദിനാന്ത്യം മുതല് ആറുമാസത്തേയ്ക്കുകൂടി ദീര്ഘിപ്പിച്ചിരുന്നു. 2014 സെപ്തംബര് 10 നും, 2015 മാര്ച്ച് 4 നും പുറപ്പെടുവിച്ച ഉത്തരവുകളുടെ പ്രായോഗികത 2015 സെപ്തംബര് 1-ന് പുറപ്പെടുവിച്ച ഭേദഗതിവരുത്തിയ ഉത്തരവിന് പ്രകാരം, 2015 സെപ്തംബര് 10-ാം തീയതി ബിസിനസ്സ് ദിനാന്ത്യത്തില് പ്രാബല്യം വരത്തക്കവണ്ണം, മൂന്നുമാസത്തേയ്ക്ക് കൂടി നീട്ടിയിരിക്കുന്നു. ഇതു പുനഃപരിശോധനയ്ക്ക് വിധേയമായിരിക്കും. മറ്റു നിബന്ധനകള്ക്കും വ്യവസ്ഥകള്ക്കും മാറ്റമില്ല. മുകളില് പറഞ്ഞിട്ടുള്ള 2015 സെപ്തംബര് 1-ലെ ഭേദഗതി രേഖപ്പെടുത്തിയ ഒരു വിജ്ഞാപനം പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബാങ്ക് മന്ദിരത്തില് പ്രദര്ശിപ്പിക്കേണ്ടതാണ്.

റിസര്വ് ബാങ്കിന്റെ മുകളില് കാണിച്ച ഭേദഗതിയെ, കോപ്പറേറ്റീവ് ബാങ്കിന്റെ ധനസ്ഥിതിയില് കാര്യമായ മെച്ചം വന്നിട്ടുണ്ട് എന്ന് റിസര്വ് ബാങ്കിന് ബോദ്ധ്യം വന്നുവെന്ന് ധ്വനിപ്പിക്കുന്നതായി ഒരുതരത്തിലും വ്യഖ്യാനിക്കപ്പെടാന് പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് ജനറല് മാനേജര്

പ്രസ്സ് റിലീസ് 2015-2016/641

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������