Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (148.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 16/09/2015
ചെറുകിട വായ്പാ ബാങ്കുകള്‍ തുടങ്ങാന്‍ 10 അപേക്ഷകര്‍ക്ക് ആര്‍. ബി. ഐ നല്കിയ തത്ത്വത്തിലുള്ള അനുമതി

സെപ്തംബര്‍ 16, 2015

ചെറുകിട വായ്പാ ബാങ്കുകള്‍ തുടങ്ങാന്‍ 10 അപേക്ഷകര്‍ക്ക്
ആര്‍. ബി. ഐ നല്കിയ തത്ത്വത്തിലുള്ള അനുമതി.

താഴെപ്പറയുന്ന 10 അപേക്ഷകര്‍ക്ക് ആര്‍. ബി. ഐ., ചെറുകിട വായ്പാ ബാങ്കുകള്‍ സ്ഥാപിക്കാന്‍ തത്ത്വത്തില്‍ ഉള്ള അനുമതി നല്കാന്‍ തീരുമാനിച്ചു. 'സ്വകാര്യമേഖലയില്‍ ചെറുകിട വായ്പാ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ 2014 നവംബര്‍ 27 - ന് നല്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍'ക്കനുസൃതമായാണ് ഇത്.

തെരഞ്ഞെടുത്ത അപേക്ഷകള്‍

1. ഔ ഫിനാന്‍സിയേഴ്‌സ് (ഇന്‍ഡ്യ) ലിമിറ്റഡ്, ജയ്പൂര്‍
2. ക്യാപിറ്റല്‍ ലോക്കല്‍ ഏരിയ ബാങ്ക് ലിമിറ്റഡ്, ജലന്തര്‍
3. ദിശ മൈക്രോഫിന്‍ പ്രൈവറ്റ് ലിമിറ്റഡ്, അഹമ്മദാബാദ്
4. ഇക്വിറ്റാസ് ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈ
5. ഇസാഫ് (ESAF) മൈക്രോ ഫിനാന്‍സ് ആന്‍ഡ് ഇന്‍വസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈ
6. ജനലക്ഷ്മി ഫിനാന്‍ഷ്യല്‍, സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ബംഗഌരു.
7. ആര്‍ ജി വി എന്‍ (നോര്‍ത്ത് ഈസ്റ്റ്) മൈക്രോ ഫിനാന്‍സ് ലിമിറ്റഡ്, ഗുവഹാത്തി
8. സൂര്യോദയ് മൈക്രോ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, നവി മുംബൈ
9. ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ബംഗഌരു
10. ഉത്കര്‍ഷ് മൈക്രോഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വാരണാസി

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിട്ടുള്ള ഉപാധികളും ആര്‍. ബി. ഐ. ആവശ്യപ്പെടുന്ന മറ്റ് വ്യവസ്ഥകളും നിറവേറ്റുന്നതിനുവേണ്ടിയാണ് 18 മാസം പ്രാബല്യമുള്ള, ഈ തത്ത്വത്തിലുള്ള അനുമതി നല്കിയിരിക്കുന്നത്. ഈ തത്ത്വത്തിലുള്ള അനുമതിയുടെ ഭാഗമായി ആവശ്യപ്പെട്ടിട്ടുള്ള വ്യവസ്ഥകള്‍ തൃപ്തികരമായി പാലിച്ചുവെന്ന് ബോദ്ധ്യപ്പെട്ടാല്‍ ആര്‍. ബി. ഐ., ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് 1949, സെക്ഷന്‍ 22(1) പ്രകാരം, ബാങ്കിംഗ് ബിസിനസ്സ് തുടങ്ങാനുള്ള ലൈസന്‍സ് നല്കുന്നകാര്യം പരിഗണിക്കും. ക്രമപ്രകാരമുള്ള ഒരു ലൈസന്‍സ് നല്കുന്നതുവരെ അപേക്ഷകര്‍ ബാങ്കിംഗ് ബിസിനസ്സ് നടത്താന്‍ പാടില്ല.

തിരഞ്ഞെടുപ്പ് രീതി

ഓരോ അപേക്ഷകനെയും സംബന്ധിച്ച അവസ്ഥാ പഠനത്തിന്റെ അടിസ്ഥാനത്തില്‍, വിവിധ സമിതികള്‍ നല്കിയ അവസാന തീരുമാനത്തെ തുടര്‍ന്നാണ്, ആര്‍. ബി. ഐ. ഈ അപേക്ഷകരെ തിരഞ്ഞെടുത്തത്. താഴെപ്പറയുന്ന ക്രമത്തിലായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയ

തുടക്കത്തില്‍ വേണ്ട മൂലധനം കൊണ്ടുവരാനുള്ള കഴിവുകള്‍ ഉള്‍പ്പെടെ പ്രഥമദൃഷ്ട്യാ അപേക്ഷകര്‍ക്കുള്ള യോഗ്യത, ഉടമസ്ഥതാ പദവി, സ്ഥലവാസികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് കിട്ടുന്ന നിയന്ത്രണം എന്നിവയെ സംബന്ധിച്ച് ആര്‍. ബി. ഐ. യുടെ ഒരു സംഘം നടത്തിയ പ്രാഥമികപരിശോധനയുടെ ഫലമായുണ്ടായ നിഗമനങ്ങള്‍, ആര്‍ ബി ഐയുടെ മുന്‍ ഡെ: ഗവര്‍ണര്‍ ശ്രീമതി ഉഷാ തോറാട്ട് ചെയര്‍മാനായ ഒരു ബാഹ്യ ഉപദേശകസമിതിയ്ക്ക് [External Advisory Committee (EAC)] സമര്‍പ്പിച്ചു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രാഥമിക പരിശോധനയില്‍ യോഗ്യതയുണ്ടെന്ന്കണ്ട അപേക്ഷകള്‍, ഒരു വിശദ തുടര്‍ പരിശോധനയ്ക്കു വേണ്ടി ഇ. എ. സി. ശുപാര്‍ശ ചെയ്തു.

ധനപരമായ ഭദ്രത, നല്‍കിയിട്ടുള്ള ബിസിനസ്സ് പ്ലാന്‍, നിയന്ത്രകര്‍ (regulators), അന്വേഷണ ഏജന്‍സികള്‍, ബാങ്കുകള്‍ എന്നിവര്‍ രേഖപ്പെടുത്തിയിട്ടുള്ള 'ഡ്യൂ ഡിലിജന്‍സ്' (due diligence) റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള യോഗ്യതാ പദവി എന്നിവ വിശദാടിസ്ഥാനത്തിലുള്ള പരിശോധനയില്‍ ഉള്‍പ്പെട്ടിരുന്നു. ബാങ്കുകളില്ലാത്തയിടങ്ങളും, ഭാഗികമായിമാത്രം ബാങ്കിംഗ് സേവനം ലഭിച്ചിരുന്നതുമായ ജനവിഭാഗങ്ങളും ലക്ഷ്യമാക്കിയവയാണോ എന്നതായിരുന്നു ഒരു പ്രധാന ഘടകം. അപേക്ഷകളില്‍ നല്‍കിയിരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇ എ സി (EAC) പലവട്ടം വിശദമായ ചര്‍ച്ചകള്‍ നടത്തിയതിനു ശേഷം ആര്‍ ബി ഐയ്ക്ക്, അതിന്റെ ശുപാര്‍ശകള്‍ നല്‍കി.

ആര്‍. ബി. ഐ. യുടെ ഗവര്‍ണറും നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരും അടങ്ങിയ ഒരു ആഭ്യന്തര പരിശോധനാസമിതി (ഐ. എസ്. സി. ISC), അപേക്ഷകള്‍ പരിശോധിച്ചു. ഈ. എ. സി. നല്‍കിയ ശുപാര്‍ശകളുടെ യുക്തിയുക്തത ഐ. എസ്. സി. അവധാനപൂര്‍വ്വം പരിശോധിച്ചു. എല്ലാ അപേക്ഷകളും പരിശോധിച്ചശേഷം, ആര്‍ ബി ഐയുടെ സെന്‍ട്രല്‍ ബോര്‍ഡിലെ സമിതിയ്ക്ക് (സി. സി. ബി. CCB) ഐ. എസ്. സി, അതിന്റെ സ്വതന്ത്രമായ ശുപാര്‍ശകള്‍ സമര്‍പ്പിച്ചു. 2015 സെപ്തംബര്‍ 16-ാം തീയതിയിലെ സി. സി. ബിയുടെ യോഗത്തില്‍ സി. സി. ബി. യിലെ മറ്റംഗങ്ങള്‍, ഇ. എ. സി. യുടെയും, ഐ. എസ്. സി. യുടെയും ശുപാര്‍ശകള്‍ പഠിച്ച് തത്ത്വത്തില്‍ അനുമതിനല്‍കേണ്ട അപേക്ഷകരുടെ പട്ടിക തയാറാക്കി. ഇ. എ. സി. യുടെ അദ്ധ്യക്ഷയേയും കമ്മിറ്റിയുടെ ശുപാര്‍ശകളെ സംബന്ധിച്ചുള്ള യുക്തിയുക്തത വിശദമാക്കാന്‍ ക്ഷണിച്ചിട്ടുണ്ടായിരുന്നു.

വരുംകാലങ്ങളില്‍ ആര്‍ ബി ഐ ഈ ലൈസന്‍സിംഗ് പ്രക്രിയയില്‍ നിന്നും പഠിച്ചകാര്യങ്ങളുപയോഗിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, യുക്തമായ രീതിയില്‍ പുനരാവിഷ്‌കരിക്കാനും, 'ഞൊടി'യിലെന്നോണം ലൈസന്‍സുകള്‍ തുടര്‍ന്നും നല്‍കാനും ഉദ്ദേശിക്കുന്നു.

പശ്ചാത്തലം

ഇന്‍ഡ്യന്‍ സാഹചര്യങ്ങളില്‍ ചെറുകിട ബാങ്കുകള്‍ക്കുള്ള പ്രസക്തി ധനകാര്യ മേഖലാ പരിഷ്‌കരണ സമിതി (ചെയര്‍മാന്‍ ഡോ: രഘുറാംരാജന്‍) പരിശോധിച്ചിരുന്നുവെന്ന കാര്യം ഓര്‍ക്കുമല്ലോ. ചെറുകിട ബാങ്കുകള്‍ക്ക് ലൈസന്‍സുനല്‍കുക എന്ന പരീക്ഷണം ആവശ്യപ്പെടുന്ന രീതിയില്‍ സാഹചര്യങ്ങളില്‍ വേണ്ടത്ര മാറ്റമുണ്ടായിട്ടുണ്ട് എന്ന് സമിതി അഭിപ്രായപ്പെട്ടിരുന്നു. നല്ലരീതിയില്‍ ഭരണം നടത്തുന്നവയും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നവയും, ഭൂമിശാസ്ത്രപരമായി കേന്ദ്രീകരിക്കുന്നതിനാലും അധിക മൂലധന നിക്ഷേപം ആവശ്യപ്പെടുന്നതിനാലും, ബന്ധുക്കളുമായുള്ള ഇടപാടുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാലും, അനുവദനീയമായതരത്തില്‍ ചുരുങ്ങിയ സാന്ദ്രതാ ഉപാധികള്‍ (concentration) സ്വീകരിക്കുന്നതിനാലും നഷ്ട സാദ്ധ്യത കുറയ്ക്കുന്നതിനാല്‍ സ്വകാര്യ ചെറുകിടവായ്പാബാങ്കുകളെ (small finance banks) ഈ രംഗത്ത് പ്രവേശിപ്പിക്കാമെന്ന് സമിതി ശുപാര്‍ശ ചെയ്തു. ഇക്കാര്യം ആര്‍ ബി ഐയുടെ വെബ് സൈറ്റില്‍ 2013 ആഗസ്റ്റ് 27-ാം തീയതി പ്രസിദ്ധീകരിച്ച 'ഭാരതീയ ബാങ്കിംഗ് ഘടന-മുന്നോട്ടുള്ള പ്രയാണം' എന്ന വിഷയത്തിലുള്ള ചര്‍ച്ചാരേഖയില്‍ ആവര്‍ത്തിച്ചിട്ടുണ്ട്.

2014 ജൂലൈ 10-ാം തീയതി അവതരിപ്പിച്ച 2014-2015 ലെ കേന്ദ്ര ബഡ്ജറ്റില്‍ ബഹു. ധനമന്ത്രി ഇപ്രകാരം പ്രഖ്യാപിച്ചു.

'ഇപ്പോഴത്തെ രൂപഘടനയില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി, ആഗോള സ്വകാര്യബാങ്കുകളെ തുടര്‍ച്ചയായി അധികാരപ്പെടുത്തുന്ന ഒരു ഘടന ഈ ധനവര്‍ഷത്തില്‍ നടപ്പിലാക്കുന്നതാണ്. ചെറുകിടബാങ്കുകള്‍ക്കും, മാറ്റി നിര്‍ത്തിയിരിക്കുന്ന മറ്റ് ബാങ്കുകള്‍ക്കും ലൈസന്‍സുകള്‍ നല്‍കുന്നതിനു വേണ്ടി ആര്‍. ബി. ഐ. ഒരു രൂപ ഘടന നിര്‍മ്മിക്കും. ലോക്കല്‍ ഏരിയാ ബാങ്കുകള്‍, പെയ്‌മെന്റ് ബാങ്കുകള്‍, പ്രത്യേക താല്പര്യങ്ങള്‍ നിര്‍വഹിച്ചു നല്‍കുന്ന ബാങ്കുകള്‍ എന്നിവ ചെറുകിട വ്യാപാരികള്‍, അസംഘടിത മേഖലകള്‍, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍, കൃഷിക്കാര്‍, കുടിയേറ്റ തൊഴിലാളിവൃന്ദങ്ങള്‍ എന്നിവരുടെ വായ്പാ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു'

പൊതുജനാഭിപ്രായത്തിനുവേണ്ടി ചെറുകിടവായ്പാബാങ്കുകള്‍ക്ക് ലൈസന്‍സ് നല്കുന്നതിനുള്ള കരടുമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ 2014 ജൂലൈ 17-ാം തീയതി പ്രസിദ്ധീകരിച്ചിരുന്നു. കരടുമാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിന്മേല്‍ ലഭിച്ച അഭിപ്രായങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ 2014 നവംബര്‍ 27-ാം തീയതി ചെറുകിടവ്യാപാരബാങ്കുകള്‍ക്ക് ലൈസന്‍സുകള്‍ നല്‍കാനുള്ള അന്തിമമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു 72 അപേക്ഷകളാണ് റിസര്‍വ് ബാങ്കിനു ലഭിച്ചത്. മൈക്രോസെക് റിസോഴ്‌സസ് കൊല്‍ക്കറ്റാ അതിന്റെ അപേക്ഷ പിന്‍വലിച്ചു.

ശ്രീ അജയ് സിംഗും കൂട്ടരും നല്‍കിയ മറ്റൊരപേക്ഷയുടെ കാര്യത്തില്‍ രണ്ടു സഹസ്ഥാപകര്‍ അവരുടെ അംഗത്വം പിന്‍വലിച്ചതിനാല്‍ നല്‍കിയ അപേക്ഷ പിന്‍വലിക്കപ്പെട്ടതായി കണക്കാക്കി.

കൂടുതല്‍ വസ്തുതകള്‍

പ്രാഥമിക യോഗ്യത പരിശോധിക്കുന്ന ആദ്യഘട്ടത്തില്‍ തന്നെ അപേക്ഷകള്‍ ഒരു ബാഹ്യ ഉപദേശകസമിതി (EAC) യുടെ പരിഗണനയ്ക്ക് വിടുമെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ തന്നെ പറഞ്ഞിരുന്നു. ഇതനുസരിച്ച് അപേക്ഷകള്‍ പരിശോധിക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ അപേക്ഷകര്‍ക്ക് ലൈസന്‍സുകള്‍ ശുപാര്‍ശ ചെയ്യാനുമായി റിസര്‍വ് ബാങ്കിന്റെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ശ്രീമതി. ഉഷാ തോറാട്ട് അദ്ധ്യക്ഷയായുള്ള ഒരു EAC, 2015 ഫെബ്രുവരി 4-ാം തീയതി രൂപീകരിച്ചു. സെബി (SEBI) യിലെ മുന്‍ അംഗമായ ശ്രീ. എം. എസ്. സാഹു, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (IIM) ബാംഗ്ലൂര്‍ലെ പ്രൊഫസറായ ശ്രീ. എം. എസ്. ശ്രീറാം, നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ അദ്ധ്യക്ഷന്‍ ശ്രീ. എം. ബാലചന്ദ്രന്‍ എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍. കോംപെറ്റിഷന്‍ കമ്മിഷന്‍ ചെയര്‍മാനായി നിയമിതനായതിനാല്‍ ശ്രീ. എം. എസ്. സാഹു കമ്മിറ്റിയില്‍ നിന്നും പിന്‍ന്മാറി. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഡ്യയുടെ വൈസ് ചെയര്‍മാനായ ശ്രീ. രവിനാരായിനെ ഏപ്രില്‍ 2015-ല്‍ റിസര്‍ച്ച് ബാങ്ക് കമ്മിറ്റിയില്‍ നിയമിച്ചു.

അല്പനാ കില്ലാവാല
പ്രിന്‍സിപ്പല്‍ ചീഫ് ജനറല്‍ മാനേജര്‍

പ്രസ്സ് റിലീസ് 2015-2016/693

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰