Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (194.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 03/09/2015
"1965 - ലെ ഇന്‍ഡ്യാ പാക് യുദ്ധത്തിന്റെ സുവര്‍ണ്ണ ജൂബിലിയുടെ" സ്മരണാര്‍ത്ഥം ആര്‍ ബി ഐ 5 നാണയം പുറത്തിറക്കുന്നു

സെപ്തംബര്‍ 03, 2015

'1965 - ലെ ഇന്‍ഡ്യാ പാക് യുദ്ധത്തിന്റെ സുവര്‍ണ്ണ ജൂബിലിയുടെ' സ്മരണാര്‍ത്ഥം ആര്‍ ബി ഐ 5 നാണയം പുറത്തിറക്കുന്നു.

1965 - ലെ ഇന്‍ഡൊ പാക് യുദ്ധത്തിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഓര്‍മ്മയ്ക്കായി ഭാരതസര്‍ക്കാര്‍ നിര്‍മ്മിച്ച 5 നാണയങ്ങള്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ താമസിയാതെ പുറത്തിറക്കും.

നാണയത്തിന്റെ രൂപരേഖ.

മുഖവശത്ത്: "सत्यमेव जयते" എന്ന് താഴ്‌വശത്ത് ആലേഖനം ചെയ്തിട്ടുള്ള അശോക സ്തംഭത്തിന്റെ നടുവിലുള്ള മുഖ്യസിംഹരൂപത്തിന്റെ ഇടതുപരിധിയില്‍ ദേവനാഗിരി ലിപിയില്‍ "भारत" എന്നും വലതുപരിധിയില്‍ 'INDIA' എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട് എന്നും നാണയത്തിന്റെ മൂല്യമായ '5' എന്ന് അന്താരാഷ്ട്ര സംഖ്യാരൂപത്തിലും മുഖ്യസിംഹരൂപത്തിന്റെ താഴെ രേഖപ്പെടുത്തിയിട്ടുണ്ട്.

മറുവശത്ത്: കേന്ദ്രഭാഗത്തുള്ള, ഇടതുവശത്തും വലതുവശത്തും ഇലകളോടുകൂടിയ ഒലിവ് ചില്ലകളുടെ നടുവില്‍ 'അമര്‍ ജവാന്‍' സ്മാരകത്തിന്റെ ഛായ കാണാം. ഇതിന്റെ ഇടതുപരിധിയില്‍ മുകളില്‍ "वीरता एवं बलिदान" എന്ന് ദേവനാഗരിയിലും വലതുപരിധിയില്‍ മുകളില്‍ 'VALOUR AND SACRIFICE' എന്ന് ഇംഗ്ലീഷിലും ആലേഖനം ചെയ്തിരിക്കുന്നു. '2015' എന്ന് വര്‍ഷവും സ്മാരകതിന്‍റെ താഴെ രേഖപ്പെടുത്തിയിട്ടുണ്ട് . നാണയതിന്‍റെ മുകല്‍ വൃത്തപരിധിയില്‍ ദേവനാഗരി ലിപിയില്‍ “1965 सामरिक अभियान का स्वर्ण जयंती वर्ष " എന്നും കീഴ് വൃത്ത പരിധിയില്‍ ഇംഗ്ലീഷില്‍ 'GOLDEN JUBILEE 1965 OPERATIONS' എന്നും ആലേഖനം ചെയ്തിരിക്കുന്നു.

ഈ നാണയങ്ങള്‍, കോയിനേജ് ആക്ട് 2011 - അനുസരിച്ച് നിയമപരമായി പ്രാബല്യത്തിലുള്ളതായിരിക്കും. ഈ മൂല്യത്തില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള നാണയങ്ങളും നിയമപരമായി പ്രാബല്യമുള്ളതായിരിക്കും.

അല്‍പനാ കില്ലാവാലാ
പ്രിന്‍സിപ്പല്‍ ചീഫ് ജനറല്‍ മാനേജര്‍

പ്രസ്സ് റിലീസ് 2015-2016/577

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰