Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (163.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 28/08/2015
RBI - യുടെ മോണിറ്ററി മ്യൂസിയത്തില്‍ മൈസൂര്‍ നാണയശേഖരങ്ങളുടെ പ്രദര്‍ശനം അനാവരണം ചെയ്യുന്നു

ആഗസ്റ്റ് 28, 2015

RBI - യുടെ മോണിറ്ററി മ്യൂസിയത്തില്‍
മൈസൂര്‍ നാണയശേഖരങ്ങളുടെ പ്രദര്‍ശനം അനാവരണം ചെയ്യുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മോണിറ്ററി മ്യൂസിയത്തില്‍ വച്ച് ആഗസ്റ്റ് 20, 2015 - ന് മൈസൂര്‍ നാണയങ്ങളുടെ ഒരു പ്രദര്‍ശനം തുടങ്ങി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദീപാലി പന്ത് ജോഷിയാണ് ഈ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ മൈസൂര്‍ നാണയങ്ങളുടെ വിവരങ്ങളടങ്ങുന്ന 20 പേജുള്ള ഒരു ലഘുലേഖയും വിതരണം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. യു. എസ്. പാലിവാല്‍, റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍ പ്രൊഫ. ദാമോദര്‍ ആചാര്യ, മുംബൈ ഓഫീസ് റീജിയണല്‍ ഡയറക്ടര്‍ ശ്രീ എസ്. രാമസ്വാമി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.


Special Display of Mysore Coins at RBI’s Monetary Museum

തളിക്കോട്ടയുദ്ധത്തിനുശേഷം AD 1565 - ല്‍ തുടങ്ങി നാലു പതിറ്റാണ്ടുകളുടെ മൈസൂര്‍ ചരിത്രമാണ് പ്രദര്‍ശനത്തിനുള്ള 112 മൈസൂര്‍ നാണയങ്ങളില്‍ ഉള്ളത്. (ഇവയില്‍ 13 സ്വര്‍ണ്ണനാണയങ്ങളും 6 വെള്ളിനാണയങ്ങളും 93 ചെമ്പുനാണയങ്ങളും ഉണ്ട്.)

മൈസൂര്‍ വോടയാര്‍മാരുടേയും, ഹൈദര്‍ അലി, ടിപ്പു സുല്‍ത്താന്‍ എന്നിവരുടെയും കാലഘട്ടത്തില്‍ പുറത്തിറക്കിയ നാണയങ്ങള്‍ക്കാണ് പ്രദര്‍ശനത്തില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. സ്വര്‍ണ്ണനാണയങ്ങള്‍ കൂടുതലായും മൈസൂര്‍ ഭരണാധികാരികളുടെ പക്കല്‍ നിന്നുമാണ് ലഭിച്ചത്. കാന്തിരവ നരസരയി ആയിരുന്നു ആദ്യമായി സ്വര്‍ണ്ണനാണയങ്ങള്‍ ഇറക്കിയത്. കാന്തിരവ വരാഹന്‍ എന്നായിരുന്നു അതറിയപ്പെട്ടിരുന്നത്. 3.5 ഗ്രാമുള്ള വരാഹങ്ങളിലും, പകുതി തൂക്കമുള്ള 1.7 ഗ്രാമിലെ അര്‍ദ്ധവരാഹങ്ങളിലും ലക്ഷ്മി നരസിംഹത്തിന്റെ രൂപം ഒരു വശത്തും മറുവശത്ത്, മൂന്ന് വരികളിലായി നാഗരി ലിപിയില്‍ അദ്ദേഹത്തിന്റെ പേരും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ദിവാന്‍ പൂര്‍ണൈയ്യ പിന്നീട്‌ ഗിദ്ദ കാന്തിരവ പണം (ഗിദ്ദ എന്ന വാക്കിനര്‍ത്ഥം കട്ടിയുള്ള എന്നാണ്) എന്ന നാണയം കൃഷ്ണ രാജ III (AD 1799-1832) - ന്റെ ഭരണകാലത്ത് വീണ്ടും പ്രചാരത്തിലിറക്കി. ഹൈദര്‍ അലിയുടെയും ടിപ്പു സുല്‍ത്താന്റെയും കാലഘട്ടത്തിലും ഈ പാരമ്പര്യം തുടര്‍ന്നു. പ്രദര്‍ശനം കാണാനും ഇതുസംബന്ധമായി കൂടുതല്‍ കാര്യങ്ങള്‍ അറിയുവാനും മുംബൈ ഫോര്‍ട്ടില്‍, സര്‍ P. M. റോഡിലുള്ള അമര്‍ ബില്‍ഡിംഗ് (താഴത്തെ നില) (പിന്‍. 400 001), സന്ദര്‍ശിക്കുക.

സന്ദര്‍ശന സമയം : 10.45 am - 17.15 pm (ചൊവ്വ മുതല്‍ ഞായര്‍ വരെ). തിങ്കളാഴ്ചയും മറ്റുബാങ്കവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കുന്നതല്ല.

അല്‍പന കില്ലാവാല
പ്രിന്‍സിപ്പല്‍ ചീഫ് ജനറല്‍ മാനേജര്‍

പ്രസ്സ് റിലീസ് : 2015-2016/519

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰